ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന വയാഗ്ര കഴിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും ഇവ ഭക്ഷണത്തിന് മുമ്പോ ശേഷമോ കഴിച്ചാല്‍ ഗുണകരമല്ലെന്നു മുന്നറിയിപ്പ് നല്‍കി ആരോഗ്യ വിദഗ്ധന്‍. രാത്രി ഭക്ഷണത്തിനൊപ്പമാണ് ഒരാള്‍ വയാഗ്ര കഴിക്കുന്നതെങ്കില്‍ അത് കൊണ്ട് യാതൊരു ഗുണവും ഉണ്ടാകില്ല എന്ന് അമേരിക്കയിലെ പ്രഗത്ഭനായ ഡോക്ടര്‍ സൈന്‍ ഹസന്‍ പറയുന്നു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വെറും വയറ്റിലോ ഭക്ഷണം കഴിച്ചതിന് ശേഷം രണ്ട് മണിക്കൂര്‍ കഴിഞ്ഞോ മാത്രമേ വയാഗ്ര കഴിച്ചാല്‍ അതിന്റെ ഗുണം ലഭിക്കുകയുള്ളൂ. ഭക്ഷണത്തില്‍ ധാരാളം കൊഴുപ്പ് അടങ്ങയിയിട്ടുണ്ടെങ്കില്‍ അതും വയാഗ്രയുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. രക്തസമ്മര്‍ദ്ദത്തിനായി കഴിക്കുന്ന ചില മരുന്നുകളും ഭക്ഷണത്തിന് ഒപ്പം കഴിക്കരുത് എന്നാണ് നിര്‍ദേശം.