ഡോക്ടറും രോഗിയും കളിക്കുന്നതിനിടെ മരുന്നായി ഉപയോഗിച്ച കീടനാശിനി കുടിച്ച നാല് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അശ്രദ്ധയോടെയുള്ള കളി കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കിയ ഒരു വര്‍ത്തയാണിപ്പോള്‍ പുറത്തുവരുന്നത്. ഡോക്ടറും രോഗിയും കളിക്കുന്നതിനിടെ മരുന്നായി ഉപയോഗിച്ച കീടനാശിനി കുടിച്ച നാല് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജസ്ഥാനിലെ ഖജൂറി ഗ്രാമത്തിലാണ് സംഭവം. പരുത്തിച്ചെടികള്‍ക്കടിക്കുന്ന കീടനാശിനിയാണ് കൂട്ടത്തിലെ ഡോക്ടറായ കുട്ടി മറ്റുള്ളവര്‍ക്ക് നല്‍കിയത്. മൂന്ന് വയസ്സുള്ള റാണു, സഞ്ജ, വയസ്സുകാരി മനിഷ, 5 വയസ്സുകാരി മായ എന്നീ പെണ്‍കുട്ടികള്‍ക്കാണ് കീടനാശിനി കുടിച്ചതിന് പിന്നാലെ ഛര്‍ദി തുടങ്ങിയത്. അപകടം തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ ഉടന്‍ തന്നെ കുട്ടികളെ ദാന്‍പുറിലെ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ഇവിടെ നിന്നും പ്രാഥമിക ചികില്‍സയ്ക്ക് പിന്നാലെ കുട്ടികളെ ബന്‍വാരയിലെ മഹാത്മഗാന്ധി ആശുപത്രിയിലേക്കും മാറ്റി. കുട്ടികള്‍ നാലുപേരും അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.