ആലപ്പുഴയില്‍ വാഹനാപകടത്തില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജീവന്‍ നഷ്ടമായി

ആലപ്പുഴയില്‍ വാഹനാപകടത്തില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജീവന്‍ നഷ്ടമായി. എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസുമായി കൂട്ടി ഇടിക്കുകയായിരുന്നു. പാലക്കാട് സ്വദേശി ശ്രീദേവ് വത്സന്‍, മലപ്പുറം കോട്ടക്കല്‍ സ്വദേശി ദേവനന്ദന്‍, കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് മരിച്ചത്. അപകടസമയം കാറില്‍ 11 പേര്‍ ഉണ്ടായിരുന്നു. മറ്റ് ആറുപേര്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കനത്ത മഴയില്‍ കാര്‍ ഡ്രൈവറുടെ കാഴ്ച മറഞ്ഞതാണ് അപകടത്തിന് കാരണമെന്നാണ് എംവിഡി ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. അപകടത്തില്‍ ബസിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ പോസ്റ്റമാര്‍ട്ടത്തിനും പൊതുദര്‍ശനത്തിനും ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.