ജനങ്ങള്‍ക്ക് പാമ്പുകടിയേല്‍ക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, വിഷയം പൊതുജനാരോഗ്യ പ്രശ്നമായി കണ്ട് നടപടിയെടുക്കണമെന്ന നിര്‍ദ്ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. പാമ്പുകടിയേല്‍ക്കുന്ന സംഭവങ്ങളുണ്ടായാല്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പകര്‍ച്ചവ്യാധികള്‍ക്ക് സമാനമായി നിര്‍ദിഷ്ട മാതൃകയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. പാമ്പുകടിയേല്‍ക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നത് തടയാനും കടിയേല്‍ക്കുന്നവര്‍ക്ക് ചികിത്സ ഉറപ്പാക്കാനും ലക്ഷ്യമിട്ട് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ദേശിയ കര്‍മപദ്ധതിയുടെ ഭാഗമായാണ് നിര്‍ദ്ദേശം.