ഉറക്കം കുറവുള്ള കുട്ടികളിൽ ഓട്ടിസത്തിനു സാധ്യത കൂടുതലെന്ന്‌ പഠന റിപ്പോർട്ട്

ഉറക്കം കുറവുള്ള കുട്ടികളിൽ ഓട്ടിസത്തിനു സാധ്യത കൂടുതലെന്ന്‌ പഠന റിപ്പോർട്ട്. പ്രൊസീഡിങ്ങ്സ് ഓഫ് ദി നാഷണൽ അക്കാദമി ഓഫ് സയൻസസിൽ ആണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഉറക്കത്തിനുണ്ടാകുന്ന തടസങ്ങൾ കുട്ടികളുടെ തലച്ചോറിന്റെ വികാസത്തിന് എത്രമാത്രം ദോഷങ്ങൾ ഉണ്ടാക്കുന്നു എന്ന് ഈ പഠനം പറയുന്നു. ഉറക്കം നഷ്ടപ്പെടുന്നതു മൂലമുണ്ടകുന്ന ദോഷഫലങ്ങൾ കുട്ടികളിലെ തലച്ചോറിന് നികത്താനാവില്ല . മുതിർന്നവരെ അപേഷിച്ച് കുട്ടികളിൽ ഉറക്കമില്ലായ്മയുടെ ദോഷഫലങ്ങൾ ദീർഘകാലത്തേക്ക് പ്രകടമാകും. ചെറിയ പ്രായത്തിൽ നല്ല ഉറക്കം ലഭിക്കുന്നത് തലച്ചോറിന്റെ വികാസത്തിന് പ്രധാനമാണ്. കൃത്യ സമയത്ത് ഉറങ്ങാൻ കഴിയുന്നതും തടസമില്ലാതെ ഉറക്കം ലഭിക്കുന്നതും സിനാപ്റ്റിക് കണക്ഷൻസിനെ ശക്തിപ്പെടുത്താൻ ആവശ്യമാണ്. ഇത് ബൌദ്ധിക പ്രവർത്തനങ്ങൾക്കും ഓർമ്മശക്തിക്കും വളരെയധികം പ്രധാനമാണെന്നും പഠനം പറയുന്നു. കുട്ടികളിൽ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനായി നല്ല ഉറക്കശീലങ്ങൾ പിന്തുടരേണ്ടതിന്റെ പ്രാധാന്യവും പഠനം എടുത്ത് പറയുന്നു. ഗവേഷകനായ ഗ്രഹാം ഡെയ്റിങ്ങ് ആണ് പഠനം നടത്തിയത്.