സമ്മര്‍ദ്ധം മൂലം ഡോക്ടര്‍മാരില്‍പോലും പ്രമേഹം വര്‍ധിക്കുന്നു

മാനസിക സമ്മര്‍ദ്ദം കേരളത്തില്‍ പ്രമേഹരോഗികള്‍ വര്‍ധിക്കാന്‍ കാരണമാകുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ക്ക് ഇടയില്‍പോലും ഇതുവഴി പ്രമേഹവും അനുബന്ധ രോഗങ്ങളും വര്‍ധിച്ചുവരുകയാണെന്നും കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.ജി സജീത് കുമാര്‍. അശാസ്ത്രീയമായ ചികിത്സാ രീതികളെ ആശ്രയിക്കുന്നതും അശ്രദ്ധമായ ജീവിത ശൈലിയുമാണ് പ്രമേഹരോഗത്തെ സങ്കീര്‍ണമാക്കുന്നത്. കൃത്യമായ ചികിത്സയും, മികച്ച ജീവിത ശൈലിയും ചിട്ടയായ വ്യായാമത്തിലൂടെയും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സാധിക്കും. പ്രമേഹം ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കുമെന്നതിനാല്‍ രോഗത്തിനെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടക്കാവ് രാജേന്ദ്ര ഹോസ്പിറ്റല്‍ സംഘടിപ്പിച്ച സൗജന്യ മെഗാ പ്രമേഹരോഗ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം.