രോഗികളുടെ ചികിത്സാ രേഖകള്‍ തടഞ്ഞുവയ്ക്കാന്‍ ആശുപത്രിക്കോ ആശുപത്രി മാനേജുമെന്റിനോ അധികാരമില്ലെന്ന്; സംസ്ഥാന മനുഷ്യാവകാശ കമ്മീഷ്ണര്‍

രോഗികളുടെ ചികിത്സാ രേഖകള്‍ തടഞ്ഞുവയ്ക്കാന്‍ ആശുപത്രിക്കോ ആശുപത്രി മാനേജുമെന്റിനോ അധികാരമില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷ്ണര്‍ ഡോ. എ. അബ്ദുല്‍ ഹക്കിം. അക്യൂപങ്ക്ചര്‍ ഹീലര്‍മാരുടെ സംസ്ഥാനതല ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗികളില്‍ നടത്തിയ പരിശോധനകള്‍, ശസ്ത്രക്രീയകള്‍, മരുന്നുകള്‍, ചികിത്സ ആരംഭിച്ചപ്പോഴും അവസാനിച്ചപ്പോഴുമുള്ള രോഗിയുടെ ആരോഗ്യനില തുടങ്ങിയവ ഡിസ്ചാര്‍ജ് സമ്മറിയില്‍ ഉണ്ടായിരിക്കണം. നല്‍കാത്തപക്ഷം വിവരാവകാശ കമ്മീഷനെ സമീപിക്കാമെന്നും 48 മണിക്കൂറിനുള്ളില്‍ ഡി.എം.ഒ രോഗിക്ക് അത് വാങ്ങി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.