എറണാകുളം സൈക്യാട്രിക് സൊസൈറ്റി കൊച്ചിയിലെ IMA ഹൗസിൽ ശാസ്ത്ര സെമിനാർ സംഘടിപ്പിച്ചു

തൊഴിലിടത്തിലെ മാനസികാരോഗ്യത്തിന് മുൻഗണന നൽകണമെന്ന് എറണാകുളം സൈക്യാട്രിക് സൊസൈറ്റി. ലോക മാനസികാരോഗ്യ ദിനത്തിൽ ‘തൊഴിൽസ്ഥലത്ത് മാനസികാരോഗ്യം’ എന്ന ഈ വർഷത്തെ പ്രമേയം മുൻനിർത്തി എറണാകുളം സൈക്യാട്രിക് സൊസൈറ്റി കൊച്ചിയിലെ IMA ഹൗസിൽ ശാസ്ത്ര സെമിനാർ സംഘടിപ്പിച്ചു. തൊഴിലിടങ്ങളിൽ പല വിധത്തിലായി രൂപപ്പെടുന്ന മാനസിക സമ്മർദവും അസ്ഥിരതയും വ്യക്തികളുടെ പ്രവർത്തനക്ഷമതയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് EPS ശാസ്ത്ര സെമിനാറിൽ ചൂണ്ടികുട്ടി. കൊച്ചി കോർപ്പറേഷൻ മേയർ Adv. M. അനിൽകുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു. എല്ലാ തൊഴിൽ മേഖലകളിലുമുള്ള തൊഴിൽ ദാതാക്കളെയും ജീവനക്കാരെയും ബാധിക്കുന്ന നിശബ്ദ രോഗമായി മാനസിക സമ്മർദവും, ഉത്കണ്ഠയും വ്യാപിക്കുന്നു, ഇതിന്റെ ഭാഗമായി എറണാകുളം സൈക്യാട്രിക് സൊസൈറ്റിയുമായി സഹകരിച്ച് ‘Happiness Kochi-Caring for the Wellness of All’ എന്ന സംരംഭം നഗരസഭ ആരംഭിച്ചു. കൊച്ചി നിവാസികളുടെ മാനസികാരോഗ്യത്തിനായുള്ള പദ്ധതികളും അതിനുള്ള നിയമ ചട്ടക്കൂടുകളും നടപ്പിലാക്കുയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.