സര്‍ക്കാര്‍ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി പ്രവര്‍ത്തിക്കുന്ന നിരവധി വ്യാജ ഡോക്ടര്‍മാർ കേരളത്തിൽ വിലസുന്നുണ്ട് എന്ന് വെളിപ്പെടുത്തന്ന ഒരു മാധ്യമ റിപ്പോർട്ട് ആണിപ്പോൾ പുറത്തുവരുന്നത്. പത്തനംതിട്ട കൈപ്പെട്ടൂരിൽ ഡോക്ടർ ആണെന്ന വ്യാജേനെ ചികിത്സ നടത്തിയത് ഡോക്ടറുടെ മുൻ സഹായി. പത്തനംതിട്ട അടൂർ റോഡിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലാണ് സംഭവം. ബോർഡിൽ ഡോക്ടരുടെ പേര് രേഖപെടുത്തിയിട്ടുണ്ടെങ്കിലും, ഡോക്ടർ സ്ഥലം മാറി പോയതോടെ ചികിത്സ നടത്തുന്നത് അദ്ദേഹത്തിന്റെ സഹായിയാണ്. തട്ടിപ്പ് മനസിയിലാക്കാതെ നിരവധി പേരാണ് ഇവിടെ ചികിത്സയ്ക്ക് എത്തുന്നത് എന്ന് റിപ്പോർട്ട് പറയുന്നു. പഞ്ചായത്ത് ലൈസൻസില്ലാതെയാണ് ആശുപത്രിയുടെ പ്രവർത്തനം. മതിയായ രേഖകളില്ലാത്തതിനാൽ ലൈസൻസ് കൊടുത്തിരുന്നില്ലെന്ന് പഞ്ചായത്ത് ആധികൃതർ ഒരു സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ച വാർത്തയ്ക്ക് പിന്നാലെയാണ് ഇപ്പോൾ ഡോക്ടർ ചമഞ്ഞു ചികിത്സ നടത്തുന്ന ഡോക്ടറുടെ സഹായിയെ കുറിച്ചുള്ള റിപ്പോർട്ട് പുറത്ത് വരുന്നത്.