മാനസിക അരക്ഷിതാവസ്ഥയായ ഇംപോസ്റ്റർ സിൻഡ്രോമിലൂടെ കടന്നുപോകുന്നതിനേക്കുറിച്ച് തുറന്നു പറഞ്ഞു ബോളിവുഡ് താരം അനന്യ പാണ്ഡേ

മാനസിക അരക്ഷിതാവസ്ഥയായ ഇംപോസ്റ്റർ സിൻഡ്രോമിലൂടെ കടന്നുപോകുന്നതിനേക്കുറിച്ച് തുറന്നു പറഞ്ഞു ബോളിവുഡ് താരം അനന്യ പാണ്ഡേ. അഭിമുഖങ്ങൾക്കിടയിൽ പലപ്പോഴും പേര് യഥാർഥത്തിൽ തന്റേതല്ലെന്നു തോന്നാറുണ്ട് എന്നും, സംവിധായകൻ ഷോട്ട് ശരിയാണെന്ന് പറഞ്ഞാലും ഒരിക്കലും സന്തോഷവതിയാകാറില്ലെന്നും നടി പറയുന്നു. മറ്റൊരാൾ തന്റെ പേര് പറഞ്ഞുതുടങ്ങുമ്പോൾ തന്നെ ഇംപോസ്റ്റർ സിൻഡ്രോം പുറത്തുവരും. പെട്ടെന്ന് താൻ മറ്റൊരാളാണെന്ന് തോന്നിയിട്ടുണ്ട്. തന്റെ സിനിമ കാണുമ്പോഴും ഇത്തരത്തിൽ അനുഭവപ്പെട്ടിട്ടുണ്ട് എന്നും താരം പറയുന്നു. ക്ലിനിക്കൽ വിശദീകരണത്തിൽ ഇംപോസ്റ്റർ സിൻഡ്രോമിനെ ഒരു രോഗമായി കണക്കാക്കുന്നില്ല. എന്നാൽ ആളുകൾക്കുണ്ടാവുന്ന മാനസികമായ ഒരു അരക്ഷിതാവസ്ഥയായി അതിനെ വിശകലനം ചെയ്യാം. വംശം, പാരമ്പര്യം, നിറം, ജോലി, പദവി, വരുമാനം തുടങ്ങിയ സാമൂഹിക ചുറ്റുപാടുകളും ഇംപോസ്റ്റർ സിൻഡ്രോമിന് കാരണമാകാറുണ്ട്.