പല്ലുതേക്കാൻ മടിയുള്ളവർക്ക് അര്‍ബുദ സാധ്യത കൂടുതലെന്ന്‌ പഠന റിപ്പോർട്ട്

brushin

പല്ലുതേക്കാൻ മടിയുള്ളവർക്ക് അര്‍ബുദ സാധ്യത കൂടുതലെന്ന്‌ പഠന റിപ്പോർട്ട്. മോണരോഗങ്ങള്‍ക്ക് കാരണമാകുന്ന ബാക്ടീരിയകള്‍ തന്നെയാണ് ഈ അര്‍ബുദത്തിന് കാരണമാകുന്നതെന്നും പഠനം പറയുന്നു.തൊണ്ട, മൂക്ക്, ചെവി,വായ, നാക്ക്, ചുണ്ടുകള്‍, കവിള്‍, ഉമിനീര്‍ ഗ്രന്ധികള്‍ എന്നീ അവയവങ്ങളില്‍ ഉണ്ടാകുന്ന കാന്‍സറുകളാണ് ഈ വിഭാഗത്തില്‍ പെടുന്നത്. പ്രമേഹവും രക്തസമ്മര്‍ദ്ദവും കൂടാനും വായയുടെ ശുചിത്വമില്ലായ്മ കാരണമാകുമെന്നും പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ദിവസവും പല്ല് തേക്കുന്നതും വായ വൃത്തിയാക്കുന്നതും ദന്തരോഗങ്ങളില്‍ നിന്ന് മാത്രമല്ല ഹെഡ് ആന്റ് നെക്ക് കാന്‍സറില്‍ നിന്ന് കൂടി രക്ഷനൽകും എന്ന് പഠനം വ്യക്തമാക്കുന്നു. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ റിച്ചാര്‍ഡ് ഹയെസ് ആണ് പഠനം നടത്തിയത്.