അതിശക്തമായ മഴയെ തുടർന്ന്‌ ഗുജറാത്തിലെ കച്ച്‌ മേഖലയിൽ വിചിത്രമായ ഒരു പനി പടരുന്നതായി റിപ്പോർട്ട്‌

അതിശക്തമായ മഴയെ തുടർന്ന്‌ ഗുജറാത്തിലെ കച്ച്‌ മേഖലയിൽ വിചിത്രമായ ഒരു പനി പടരുന്നതായി റിപ്പോർട്ട്‌. ഇതിനകം നാല്‌ കുട്ടികൾ അടക്കം 12 പേർ ഈ പനി ബാധിച്ച്‌ മരിച്ചു . കച്ച്‌ ജില്ലയിലെ ലാഖ്‌പത്‌ താലുക്കയിൽ ഉള്ളവരാണ്‌ മരണമടഞ്ഞ 12 പേരും. പനിയുടെ കൃത്യമായ സ്രോതസ്സ്‌ കണ്ടെത്താനായിട്ടില്ല. ശ്വാസകോശത്തിനെ ബാധിക്കുന്ന അണുബാധയായ ന്യുമോണൈറ്റിസാണ്‌ മരണകാരണമെന്ന്‌ പ്രദേശത്തെ ആരോഗ്യ അധികൃതർ മുന്നറിയിപ്പ് നൽകുന്നു,എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല. ഉയർന്ന പനി, ശ്വസന പ്രശ്‌നങ്ങൾ എന്നിവയാണ്‌ പ്രധാന ലക്ഷണങ്ങൾ. പനി ബാധിത പ്രദേശങ്ങളിൽ 22 ആരോഗ്യ സംഘങ്ങളെ നിയോഗിച്ചതായി കച്ച്‌ ജില്ലാ കളക്ടർ അമിത്‌ അരോര വ്യക്തമാക്കി. പ്രദേശ വാസികളിൽ നിന്ന്‌ സാംപിളുകൾ പരിശോധനയ്‌ക്കായി ശേഖരിച്ചു. രാജ്‌കോട്‌ പിഡിയു മെഡിക്കൽ കോളജിൽ നിന്നുള്ള ദ്രുതകർമ്മ സേനകളും അടിയന്തിര സാഹചര്യം പ്രമാണിച്ച്‌ പ്രദേശത്തുണ്ട്‌.