കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ കൊ​മ്മേ​രി​യി​ൽ മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 39 ആ​യതായി റിപ്പോർട്ട്

കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ കൊ​മ്മേ​രി​യി​ൽ മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 39 ആ​യതായി റിപ്പോർട്ട്. വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ 11​ പേർക്കുകൂടി​ രോഗം സ്ഥിരീകരിച്ചതോടെയാണിത്. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​ര​ത്ത് കു​ന്നി​ലെ കു​ടി​വെ​ള്ള ടാ​ങ്ക് ക്ലോ​റി​നേ​റ്റ് ചെ​യ്തു. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​ളിൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. ശ​നി​യാ​ഴ്ച എ​ര​വ​ത്ത് കു​ന്നി​ലെ ആ​രോ​ഗ്യ​വ​കു​പ്പ് സ​ർ​ക്കി​ൾ ഓ​ഫി​സി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കാ​യി മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് കൗ​ൺ​സി​ല​ർ ക​വി​ത അ​രു​ൺ വ്യക്തമാക്കി. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രും ജ​ന​കീ​യ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ​നി​ന്ന് വെ​ള്ളം ഉ​പ​യോ​ഗി​ച്ച​വ​രും ക്യാമ്പിൽ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്ത​ണം. രോ​ഗ​വ്യാ​പ​നം ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ കി​ണ​റ്റിൽ ഇ-​കോ​ളി ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇ​താ​ണ് മ​ഞ്ഞ​പ്പി​ത്ത​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​രു​ടെ വാ​ദം.