ടോയ്ലറ്റിൽ മൊബൈൽ ഫോണുമായി ദീർഘനേരം ഇരിക്കുന്നവരേ കാത്തിരിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾ എന്ന് റിപ്പോർട്ട്

ടോയ്ലറ്റിൽ മൊബൈൽ ഫോണുമായി ദീർഘനേരം ഇരിക്കുന്നവരേ കാത്തിരിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾ എന്ന് റിപ്പോർട്ട്. NORD VPN ആണ് പഠനം നടത്തിയത്. 61.6 ശതമാനംപേർ സാമൂഹികമാധ്യമങ്ങൾ ഉപയോ​ഗിക്കാനും 33.9 ശതമാനംപേർ വാർത്തകൾക്കുംവേണ്ടി ടോയ്ലറ്റിലിരിക്കെ മൊബൈൽഫോൺ ഉപയോ​ഗിക്കുന്നുവെന്ന് പഠനത്തിൽ പറയുന്നു. ടോയ്ലറ്റ് സീറ്റിനേക്കാൾ പത്തുമടങ്ങ് കൂടുതൽ അണുക്കൾ ഇത്തരത്തിൽ മൊബൈൽഫോണിലൂടെ ശരീരത്തിൽ പ്രവേശിക്കുമെന്നും ​ഗവേഷകർ പറയുന്നു. അണുക്കളുള്ള പ്രതലങ്ങളിൽ സ്പർശിച്ച് മൊബൈൽ ഫോൺ ഉപയോ​ഗിക്കുന്നതിലൂടെയാണ് രോ​ഗാണുക്കൾ മൊബൈൽ ഫോണിൽ അടിയുന്നത് എന്നും പഠനം പറയുന്നു.