വിമാനയാത്രയ്ക്ക് പിന്നാലെയുണ്ടാകുന്ന ആരോ​ഗ്യപ്രശ്നങ്ങളുടെ കാരണങ്ങളേക്കുറിച്ച് പങ്കുവെച്ച് ജയ്പൂരിൽ നിന്നുള്ള ഡോക്ടറായ സുദ്പീതോ

വിമാനയാത്രയ്ക്ക് പിന്നാലെയുണ്ടാകുന്ന ആരോ​ഗ്യപ്രശ്നങ്ങളുടെ കാരണങ്ങളേക്കുറിച്ച് പങ്കുവെച്ച് ജയ്പൂരിൽ നിന്നുള്ള ഡോക്ടറായ സുദ്പീതോ. എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. തലേദിവസം ഫ്ലൈറ്റിൽ യാത്ര ചെയ്യ്ത് പിറ്റേന്ന് വയറിളക്കം, ഛർദി, വയറുവേദന തുടങ്ങിയ പ്രശ്നങ്ങളുമായി തന്റെയടുത്ത് രോ​ഗികളെത്താറുണ്ട്. ഫ്ലൈറ്റിൽ നിന്ന് ഭക്ഷണമെന്തെങ്കിലും കഴിച്ചിരുന്നോ എന്നു ചോദിച്ചാൽ മിക്കപ്പോഴും ഇല്ലെന്നാവും മറുപടി. പിന്നെ മറ്റെന്തായിരിക്കും കാരണം എന്ന് പരിശോധിച്ചപ്പോഴാണ് ശുചിത്വവുമായി ബന്ധപ്പെട്ടതാണ് കാരണമെന്ന് മനസ്സിലായതെന്ന് ഡോ.സുദീപ്തോ പറയുന്നു. ഫ്ലൈറ്റിലെ സീറ്റുകൾ, ട്രേ ടേബിളുകൾ, ആം റെസ്റ്റുകൾ, സീറ്റ് ബെൽറ്റ് തുടങ്ങിയ പ്രതലങ്ങളൊക്കെ ബാക്ടീരിയ, വൈറസ് തുടങ്ങി നിരവധി രോ​ഗകാരികളുടെ ഉറവിടമായിരിക്കുമെന്നും ഡോ.സുദീപ്തോ കുറിക്കുന്നു. ഇവയാകാം പല ആരോ​ഗ്യപ്രശ്നങ്ങളിലേക്കും നയിക്കുന്നത്. ഫ്ലൈറ്റുകളിൽ പലപ്പോഴും ആഴത്തിലുള്ള വൃത്തിയാക്കൽ സാധ്യമാവില്ല. സീറ്റുകളിൽ നനവുണ്ടാവുകയും ബാക്ടീരിയ, വൈറസ് എന്നിവയ്ക്ക് വളരാൻ അനുകൂലമാവുകയും ചെയ്യാം. ഹെഡ്റെസ്റ്റ് ചെയ്യുന്ന ഭാ​ഗത്ത് വിയർപ്പടിയുന്നുണ്ടാവും. ആളുകൾ അടുത്തടുത്ത് ഇരിക്കുന്നതിനാൽ അണുക്കൾ ഒരാളിൽ നിന്ന് പകരാനും എളുപ്പമാവുമെന്നും ഡേ. സുദീപ്തോ കുറിച്ചു. എല്ലാസമയവും സാനിറ്റൈസർ കൊണ്ടുനടക്കുക എന്നതാണ് പ്രധാനം. ബോർഡിങ് സമയത്തും ഫ്ലൈറ്റിനുള്ളിലും അതിനുശേഷവുമൊക്കെ കൈകൾ സാനിറ്റൈസ് ചെയ്യാം. ബസ്, ട്രെയിൻ യാത്രകളിലും ഇത് പാലിക്കണമെന്ന് ഡോക്ടർ പറയുന്നു. ശുചിമുറി ഉപയോ​ഗിച്ചതിനുശേഷം കൈകൾ വെറുതെ കഴുകിയാൽ മാത്രം പോര, മറിച്ച് സാനിറ്റൈസർ ഉപയോ​ഗിക്കേണ്ടത് നിർബന്ധമാണെന്നും അദ്ദേഹം കുറിക്കുന്നു.