പഞ്ചസാരക്ക് പകരമായി ഉപയോഗിക്കുന്ന കൃത്രിമ മധുരമായ എറിത്രിറ്റോൾ ഹൃദായരോഗ്യത്തിന് ഹാനികരമെന്ന് പഠനം

പഞ്ചസാരക്ക് പകരമായി ഉപയോഗിക്കുന്ന കൃത്രിമ മധുരമായ എറിത്രിറ്റോൾ ഹൃദായരോഗ്യത്തിന് ഹാനികരമെന്ന് പഠനം. ഹൃദയാഘാതം, സ്‌ട്രോക്ക് ഉൾപ്പെടെയുള്ള ആരോ​ഗ്യ പ്രശ്നങ്ങൾക്ക് എറിത്രിറ്റോൾ കാരണമാകുമെന്ന് യു.എസിലെ ക്ലീവ്‌ലാൻഡ് ക്ലിനിക്ക് പുറത്തുവിട്ട പഠനത്തിൽ പറയുന്നു. കീറ്റോ ഡയറ്റ് പ്ലാനുകൾ പോലുള്ളവ പിന്തുടരുന്നവർ സാധാരണയായി ഉപയോഗിക്കുന്നത് എറിത്രിറ്റോൾ അടക്കമുള്ള കൃത്രിമ മധുരങ്ങളാണ്. എറിത്രിറ്റോൾ അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നവരിൽ രക്തം കട്ടപിടിക്കാനുള്ള സാധ്യത വളരെയധികമാണെന്ന് പഠനത്തിൽ സൂചിപ്പിക്കുന്നു. രക്തം കട്ടപിടിക്കുന്നത് ഹൃദയാഘാതം, സ്‌ട്രോക്ക് പോലുള്ള ഹൃദ്രോഗങ്ങൾക്കും കാരണമാകുന്നു. Arteriosclerosis, Thrombosis and Vascular Biology എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുകവലി ഇല്ലാത്ത, ഹൃദയ സംബന്ധരോഗങ്ങളില്ലാത്ത ഇരുപതുപേരെയാണ് പഠനവിധേയമാക്കിയത്.