പുകവലി ശീലം തൊണ്ടയിൽ മുടിവളർച്ചയ്ക്ക് ഇടയാക്കിയതായി പഠന റിപ്പോർട്ട്

പുകവലി ശീലം തൊണ്ടയിൽ മുടിവളർച്ചയ്ക്ക് ഇടയാക്കിയതായി പഠന റിപ്പോർട്ട്. ഒരു പാക്കറ്റോളം സിഗരറ്റ് 30 വർഷം നിത്യേനെ വലിച്ച ഓസ്ട്രിയൻ സ്വദേശിയുടെ തൊണ്ടയിൽ മുടി വളർന്നതായാണ് അമേരിക്കൻ ജേർണൽ ഓഫ് കേസ് റിപ്പോർട്ട്സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. പേരുവെളുപ്പെടുത്തിയിട്ടില്ലാത്ത ഇദ്ദേഹം തുടർച്ചയായ ചുമയും ശ്വാസതടസ്സവും അനുഭവപ്പെട്ടതോടെ 2007-ലാണ് ആദ്യമായി ചികിത്സതേടുന്നത്. ശ്വാസകോശത്തിൽ നടത്തിയ പരിശോധനയിൽ നീർവീക്കവും തൊണ്ടയിൽ മുടി വളർച്ചയും കണ്ടെത്തി. ചുമച്ചപ്പോൾ 5 സെ.മീ നീളമുള്ള മുടി പുറത്തുവന്നതായും ഇയാൾ ഡോക്ടറോട് പറഞ്ഞു. പിന്നീട് തുടർച്ചയായി തൊണ്ടയിൽ വളർന്നുവരുന്ന മുടി കളയാനായി ഇദ്ദേഹം 14 വർഷം ചികിത്സതേടേണ്ടിവന്നു. 2022-ൽ പുകവലി പൂർണ്ണമായി നിർത്തിയതോടെയാണ് ഉള്ളിൽ വളർന്നുകൊണ്ടിരുന്ന മുടി മുഴുവനായി കരിച്ചുകളയുന്ന ശസ്ത്രക്രിയ ചെയ്യാൻ സാധിച്ചത് എന്നും പഠന റിപ്പോർട്ടിൽ പറയുന്നു.