ഹെയർ സ്ട്രെയ്റ്റനിങ് ചെയ്ത ഇരുപത്തിയാറുകാരിക്ക് വൃക്കരോ​ഗം സ്ഥിരീകരിച്ചു

ഹെയർ സ്ട്രെയ്റ്റനിങ് ചെയ്ത ഇരുപത്തിയാറുകാരിക്ക് വൃക്കരോ​ഗം സ്ഥിരീകരിച്ചു. ടുണീഷ്യയിൽ നിന്നുള്ള യുവതിക്കാണ് വൃക്കരോ​ഗം സ്ഥിരീകരിച്ചത്. സലൂണിൽ ഹെയർ സ്ട്രെയ്റ്റനിങ്ങിന് ശേഷം യുവതിക്ക് ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയായിരുന്നു. മൂത്രത്തിൽ രക്തത്തിന്റെ അംശം കണ്ടെത്തിയതിനു പിന്നാലെ, പരിശോധനയിൽ യുവതിയുടെ രക്തത്തിൽ ക്രിയാറ്റിനിന്റെ അളവ് കൂടിയതായി ഡോക്ടർമാർ കണ്ടെത്തി. ഫ്രാൻസിൽ നിന്നുള്ള ഡോക്ടർമാരാണ് യുവതിക്ക് വൃക്കരോ​ഗം സ്ഥിരീകരിച്ചത്. ദി ന്യൂ ഇം​ഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിലാണ് യുവതിക്കുണ്ടായ ആരോ​ഗ്യ പ്രശ്നത്തേക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. 2020 ജൂണിലാണ് പെൺകുട്ടി ഹെയർ സ്ട്രെയ്റ്റൻ ചെയ്യുന്നത്. തുടർന്ന് 2021 ഏപ്രിലിലും 2022 ജൂലൈയിലും ഹെയർ സ്ട്രെയ്റ്റനിങ് ചെയ്തു. ഓരോതവണ ​ഹെയർ ട്രീറ്റ്മെന്റ് ചെയ്യിതത്തിനുശേഷവും ഛർദി, വയറിളക്കം, പനി, പുറംവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായി പെൺകുട്ടി വ്യക്തമാക്കുന്നു. സ്ട്രെയ്റ്റൻ ചെയ്യുന്നതിനിടെ ശിരോചർമത്തിൽ നീറ്റൽ അനുഭവപ്പെട്ടിരുന്നുവെന്നും മുറിവുകൾ രൂപപ്പെട്ടിരുന്നുവെന്നും പെൺകുട്ടി പറയുന്നു. ഗ്ലയോക്സിലിക് ആസിഡ് എന്ന കെമിക്കൽ അടങ്ങിയ സ്ട്രെയ്റ്റനിങ് ക്രീമാണ് യുവതിയിൽ ഉപയോ​ഗിച്ചിരുന്നത്. പിന്നീട് ​ഗ്ലയോക്സിലിക് ആസിഡും വൃക്കയുടെ തകരാറും സംബന്ധിച്ച ഡോക്ടർമാർ പഠനം നടത്തുകയും ചെയ്തു. എലികളിൽ ആണ് ഡോക്ടർമാർ പഠനം നടത്തിയത്. യുവതിയിൽ ഉപയോ​ഗിച്ച അതെ സ്ട്രെയ്റ്റനിങ് ക്രീം എലികളിലും പരീക്ഷിച്ചണ് ഡോക്ടർ പഠനം നടത്തിയത്. പഠനത്തിൽ സ്ട്രെയ്റ്റനിങ് ക്രീം ഉപയോ​ഗിച്ച എലികളിലെ രക്തത്തിൽ ഇരുപത്തിയെട്ടു മണിക്കൂറിനുള്ളിൽ തന്നെ ക്രിയാറ്റിനിന്റെ അളവ് കൂടുതലായി ഡോക്ടർമാർ കണ്ടെത്തി.