സ്വാകാര്യ മെഡിക്കൽ കോളേജുകളിലെ എം ബി ബി എസ് വിദ്യാർത്ഥികൾക്ക് സർക്കാർ മെഡിക്കൽ കോളേജുകളിലെ പോസ്റ്റ്മോർട്ടം നടപടികൾ നിരീക്ഷിക്കാൻ അനുമതി

സ്വാകാര്യ മെഡിക്കൽ കോളേജുകളിലെ എം ബി ബി എസ് വിദ്യാർത്ഥികൾക്ക് സർക്കാർ മെഡിക്കൽ കോളേജുകളിലെ പോസ്റ്റ്മോർട്ടം നടപടികൾ നിരീക്ഷിക്കാൻ അനുമതി നൽകി സർക്കാർ. ആരോഗ്യ സർവകാലശാലയ്ക്ക് കീഴിൽ അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ള മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥികൾക്കാണ് അവസരം. 10 പേരടങ്ങുന്ന ഒരു സംഘത്തിന് 10 പോസ്റ്മോർട്ടങ്ങൾ നിരീക്ഷിക്കാം. ഒന്നിന് 1000 രൂപ നിരക്കിൽ ഒരു വിദ്യാർത്ഥി 10,000 രൂപ ഫീസ് നൽകണം. സ്വകാര്യ മെഡിക്കൽ കോളേജുകളിൽ പോസ്റ്റ്മോർട്ടം നടക്കാത്തതിനാൽ അവിടുത്തെ വിദ്യാർത്ഥികൾക്ക് ഇത് പഠിക്കുക ബുദ്ധിമുട്ടായിരുന്നു. ഇതിനാണ് സർക്കാർ തീരുമാനത്തോടെ ഇപ്പോൾ പരിഹാരമായത്.