ടിക്ടോക് ലോകത്തെ വൈറൽ ഗായിക ക്യാറ്റ് ജാനിസ് അപൂർവമായ സാർക്കോമ കാൻസർ ബാധിച്ച് മരിച്ചു. 31 വയസായിരുന്നു. എല്ലുകളേയും കൊഴുപ്പ് രക്തധമനികൾ, നാഡികൾ തുടങ്ങിയ കണക്ടീവ് ടിഷ്യൂകളേയും ബാധിക്കുന്ന സാർക്കോമ എന്ന അപൂർവ അർബുദമായിരുന്നു ജാനിസിന്. ശസ്ത്രക്രിയയും കീമോതെറാപ്പിയും റേഡിയേഷനുമെല്ലാം ക്യാറ്റ് ജാനിസ് ചെയ്തിരുന്നു. പിന്നാലെ അർബുദത്തെ അതിജീവിച്ചതിനേക്കുറിച്ചും കാറ്റ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. എന്നാൽ വീണ്ടും കാൻസർ ശ്വാസകോശത്തിൽ പിടിമുറുക്കുകയായിരുന്നു. ശ്വാസകോശ അർബുദം ബാധിച്ചതിനേത്തുടർന്ന് കഴിഞ്ഞമാസമാണ് കാറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡാൻസ് യൂ ഔട്ടാ മൈ ഹെഡ് എന്ന കാറ്റിന്റെ ഗാനമാണ് ടിക്ടോക് രംഗത്ത് തരംഗം സൃഷ്ടിച്ചത്. കൗമാരത്തിലേ പാട്ടെഴുത്തുലോകത്തിലേക്കും നിർമാണത്തിലേക്കും തിരിഞ്ഞിരുന്ന കാറ്റ് ഇരുപതുകളിലാണ് അവ പുറത്തിറക്കിയത്. കാതറീൻ ഇപ്സാൻ എന്നതാണ് യഥാർഥ പേര്.