ബ്രേക്കപ്പിനു ശേഷം പുരുഷന്മാരെ അപേക്ഷിച്ച് വിഷാദ രോഗ മരുന്നുകൾ കഴിക്കുന്നത് സ്ത്രീകൾ എന്ന് പഠനം. യൂറോപ്യൻ റിസർച്ച് കൗൺസിലും അക്കാദമി ഓഫ് ഫിൻലൻഡും ചേർന്നാണ് പഠനം നടത്തിയത്. പഠനത്തിൽ 50നും 70നും ഇടയിൽ പ്രായമുള്ള 2 ലക്ഷത്തിൽ അധികം പേരാണ് പങ്കെടുത്തത്. ഇതിൽ 33 ശതമാനം പേർ വിവാഹ ബന്ധം വേർപെടുത്തിയവരും 30 ശതമാനം പേർ പ്രണയബന്ധം പിരിഞ്ഞവരും 37 ശതമാനം പേർ തങ്ങളുടെ പങ്കാളിയുടെ മരണം നേരിട്ടവരുമായിരുന്നു. ബ്രേക്ക് അപ്പിലേക്ക് നയിക്കുന്ന നാലു വർഷങ്ങളിൽ സ്‌ത്രീകളുടെ ആന്റിഡിപ്രസന്റ് ഉപയോഗം ആറ് ശതമാനം വർധിച്ചപ്പോൾ പുരുഷന്മാരുടേത് 3.2 ശതമാനം മാത്രമാണ് വർധിച്ചതെന്ന് ഗവേഷകർ നിരീക്ഷിച്ചു. ബ്രേക്അപ്പിനോടും ഡിവോഴ്‌സിനോടും പങ്കാളിയുടെ വിയോഗത്തോടും വൈകാരികമായി പൊരുത്തപ്പെടാൻ പുരുഷന്മാരെ അപേക്ഷിച്ച് സ്‌ത്രീകൾക്ക് കൂടുതൽ ബുദ്ധിമുട്ടാണെന്ന് പഠനം വ്യക്തമാക്കുന്നു. ബ്രേക്അപ്പിനോ പങ്കാളിയുടെ വിയോഗത്തിനോ ശേഷം വീണ്ടുമൊരു പങ്കാളിയെ കണ്ടെത്തുന്ന കാര്യത്തിൽ സ്‌ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർ മുന്നിലാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ജേണൽ ഓഫ് എപ്പിഡമോളജി ആൻഡ് കമ്മ്യൂണിറ്റി ഹെൽത്തിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.