ഗ്രോത്ത് ഹോര്‍മോണ്‍ ചികിത്സ അല്‍ഷിമേഴ്‌സിലേക്ക് നയിക്കാമെന്ന് പഠനം റിപ്പോര്‍ട്ട്. യൂണിവേഴ്സ്റ്റി കോളേജ് ഓഫ് ലണ്ടനി’ല്‍ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. നേച്ചര്‍ മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഗ്രോത്ത് ഹോര്‍മോണ്‍ ചികിത്സയെടുത്തവരിലാണ് ഇതിന്റെ ഭാഗമായി അല്‍ഷിമേഴ്‌സ് രോഗം ബാധിച്ചതായി ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. സുരക്ഷാപ്രശ്‌നങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുള്ളതിന്റെ പേരില്‍ ഗ്രോത്ത് ഹോര്‍മോണ്‍ ചികിത്സ ഇപ്പോള്‍ ഉപയോഗിക്കപ്പെടുന്നില്ല. ഈ ഹോര്‍മോണുകള്‍ തലച്ചോറില്‍ ‘അമൈലോയ്ഡ് ബീറ്റ പ്രോട്ടീന്‍’ എന്ന പ്രോട്ടീന്‍ കൂടുതലാക്കുന്നു. ഈ പ്രോട്ടീനാണ് അല്‍ഷിമേഴ്‌സിലേക്ക് രോഗിയെ നയിക്കുന്നതെന്ന് പഠനം വ്യക്തമാക്കുന്നു.