10 വർഷം കൊണ്ട് ഫംഗല്‍ അണുബാധകള്‍ മൂലമുള്ള മരണങ്ങൾ ഇരട്ടിച്ചതായി പഠന റിപ്പോർട്ട്

10 വർഷം കൊണ്ട് ഫംഗല്‍ അണുബാധകള്‍ മൂലമുള്ള മരണങ്ങൾ ഇരട്ടിച്ചതായി പഠന റിപ്പോർട്ട്. മാസഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ മാഞ്ചസ്റ്റര്‍ ഫംഗല്‍ ഇന്‍ഫെക്‌ഷന്‍ ഗ്രൂപ്പാണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തിയത്. ഫംഗല്‍ അണുബാധ മൂലം ആഗോള തലത്തില്‍ പ്രതിവര്‍ഷം മരണപ്പെടുന്നവരുടെ എണ്ണം പത്ത് വര്‍ഷത്തിനിടെ 20 ലക്ഷത്തില്‍ നിന്ന് 38 ലക്ഷമായി വര്‍ധിച്ചതായി പഠനത്തില്‍ കണ്ടെത്തി. ലോകത്തിലെ ആകെ മരണങ്ങളുടെ 6.8 ശതമാനമാണ് ഫംഗല്‍ അണുബാധ മൂലം സംഭവിക്കുന്നത്. ലാന്‍സെറ്റ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ജേണലിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്. ഫംഗല്‍ അണുബാധകള്‍ മൂലമുള്ള മരണം നടക്കുന്നതിന്റെ പ്രധാന കാരണം വൈകിയുള്ള രോഗനിര്‍ണ്ണയമാണെന്നും പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പൂപ്പലുകള്‍ നമ്മുടെ ഉള്ളിലും നമുക്ക് ചുറ്റും ഉണ്ടെന്നും ശരീരം ദുര്‍ബലമാകുമ്പോഴാണ് പലപ്പോഴും ഇവ അപകടകാരി ആകുന്നതെന്നും പഠനറിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.