ബാല്യകാലത്തെ മാനസികാഘാതങ്ങള്‍ പില്ക്കാലത്ത് മാനസികപ്രശ്നങ്ങള്‍ മാത്രമല്ല ശാരീരികമായ അസ്വസ്ഥതകള്‍ക്കും കാരണമാകുമെന്ന് പഠന റിപ്പോര്‍ട്ട്. ചെറുപ്പത്തില്‍ ശാരീരികമോ, ലൈംഗികമോ, വൈകാരികമോ ആയി അധിക്ഷേപിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്തിട്ടുള്ള കുട്ടികള്‍ മുതിര്‍ന്നവരാകുമ്പോള്‍ വിട്ടുമാറാത്ത വേദനകള്‍ പലതും കൂടെക്കൂടാമെന്നാണ് ഗവേഷണത്തില്‍ പറയുന്നു. ശാരീരിക, വൈകാരിക പീഢനങ്ങളോ അവഗണനയോ മാത്രമല്ല ഗാര്‍ഹി പീഠനം, ലഹരിക്ക് അടിമപ്പെടല്‍, പ്രിയപ്പെട്ടവരുടെ നഷ്ടം തുടങ്ങിയ ആഘാതങ്ങളെല്ലാം പിന്നീട് പലതരം ശാരീരിക വേദനകളായി പ്രത്യക്ഷപ്പെടാമെന്നാണ് ഗവേഷകര്‍ പറയുന്നത്. പുറംവേദന, തലവേദന, മൈഗ്രെയ്ന് തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമായി വരാമെന്നും ദൈനംദിന പ്രവര്‍ത്തികള്‍ ചെയ്യാന്‍ തടസ്സമാകുന്ന രീതിയില്‍ ഇവ അനുഭവപ്പെടാമെന്നും ഗവേഷകര്‍ പറയുന്നു. യൂറോപ്യന്‍ ജേര്‍ണല്‍ ഓഫ് സൈകോട്രോമറ്റോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സതേണ്‍ ഡെന്മാര്ക്കിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍.