ചായ കുടിക്കുന്നത് ആരോഗ്യത്തിന് ദോഷമാണെകിലും, മുടിയുടെ ആരോഗ്യത്തിനു മികച്ചതാണ്. പറഞ്ഞു വന്നത് കട്ടൻ ചായയെ കുറിച്ചാണ്. ചായയിലെ ഗുണങ്ങൾ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും മുടിയുടെ സ്വാഭാവിക നിറം വർദ്ധിപ്പിക്കുന്നതിനും മുടിയുടെ തിളക്കം വർദ്ധിപ്പിക്കുന്നതിനും ഒക്കെ സഹായിക്കും. മധുരം ഇടാത്ത കട്ടൻ ചായ കൊണ്ട് മുടി കഴുകുന്നത് മുടിയുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളും പരിഹരിക്കാൻ സഹായിക്കും. കട്ടൻ ചായയിൽ അടങ്ങിയ സ്വാഭാവിക ഇരുണ്ട പിഗ്മെന്റ് മുടിയുടെ നിറം വർദ്ധിപ്പിക്കുന്നതിനും മുടിയുടെ നര കുറയ്ക്കുന്നതിനും സഹായിക്കും. കട്ടൻ ചായ ശിരോചർമ്മത്തെ ആരോഗ്യത്തോടെ സൂക്ഷിക്കുകയും രോമകൂപങ്ങളെ ഉത്തേജിപ്പിക്കുകയും മുടിയുടെ വേരുകൾക്കുള്ളിൽ ആഴത്തിൽ ശക്തിപ്പെടുത്തുകയും ചെയ്യും. കട്ടൻ ചായയുടെ ഹെയർ ടോണർ ഉണ്ടാക്കാൻ ഒന്നുകിൽ ടീ ബാഗുകൾ ഉപയോഗിക്കാം. അല്ലെങ്കിൽ വെള്ളം തിളപ്പിച്ച് ചായപ്പൊടി ചേർത്ത് ഉണ്ടാക്കാം. ശേഷം തണുത്ത ചായ സ്പ്രൈ ബോട്ടിലേക്ക് മാറ്റി തയൊട്ടിയിലും, മുടിയുടെ അറ്റത്തും ഒക്കെ സ്പ്രൈ ചെയ്ത കൊടുക്കാം. അര മണിക്കൂറിനു ശേഷം ഇത് കഴുകി കളയാം. ഇത് മുടി വളർച്ചയ്ക്കും, മുടിയുടെ അറ്റത് split ends വരാതിരിക്കാനും സഹായിക്കും. മുടി കഴുകാനുള്ള കട്ടൻ ചായയിൽ തുളസി, നാരങ്ങ നീര്,റോസ്മേരി ഇലകൾ, മൈലാഞ്ചി എന്നീ ചേരുവകൾ കൂടെ ചേർത്താൽ ഗുണം ഇരട്ടിക്കും.