ബയോളജിക്കൽ തെറാപ്പികൾ ഉപയോഗിച്ച് കഠിനമായ ആസ്ത്മ നിയന്ത്രിക്കാമെന്ന് പഠന റിപ്പോർട്ട്. ദി ലാൻസെറ്റ്’ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. യു.കെ, ഫ്രാൻസ്, ഇറ്റലി, ജർമ്മനി എന്നീ നാല് രാജ്യങ്ങളിലെ 22 സൈറ്റുകളിലാണ് പഠനം നടത്തിയത്. ബയോളജിക് തെറാപ്പി ‘ബെൻറലിസുമാബ്’ ഉപയോഗിക്കുന്ന 92 ശതമാനം രോഗികൾക്കും ശ്വസിക്കുന്ന സ്റ്റിറോയിഡിൻറെ ഡോസ് കുറക്കാൻ കഴിയുമെന്നും പഠനം പറയുന്നു. ഇസിനോഫിൽ എന്നറിയപ്പെടുന്ന കോശങ്ങളുടെ എണ്ണം കുറക്കുന്ന ഒരു ബയോളജിക്കൽ തെറാപ്പിയാണ് ബെൻറലിസുമാബ്.