മത്സ്യബന്ധന – അനുബന്ധ തൊഴിലാളി കുടുംബങ്ങളുടെ ആരോഗ്യ പരിപാലനം ലക്ഷ്യമിട്ട് നടത്തുന്ന പ്രതിവർഷ ആരോഗ്യ ക്യാമ്പ് നവംബർ 19നു ഞാറക്കൽ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ നടത്തുമെന്ന് കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു. ജനറൽ മെഡിസിൻ, ജനറൽ സർജറി, ശിശുരോഗം, ഗൈനക്കോളജി, നേത്രരോഗം, ദന്ത രോഗം എന്നീ വിഭാഗങ്ങളിൽ സേവനം ലഭ്യമാകും. ഫിഷറീസ് വകുപ്പ് തീരോന്നതി പദ്ധതിയിൽ ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിൽ പങ്കെടുക്കാൻ മുൻകൂർ രജിസ്റ്റർ ചെയ്യണം. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ, സാഗർമിത്രകൾ, ആശാവർക്കർമാർ, മറ്റു വോളന്റീയർമാർ എന്നിവരും മത്സ്യഭവനുകൾ, പഞ്ചായത്തുകൾ എന്നിവയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. വെയിലും മഴയും മാറിമാറിവരുന്നതിനാൽ പകർച്ചവ്യാധി സാധ്യത കൂടിയ സാഹചര്യം കണക്കിലെടുത്ത് എല്ലാവരും മെഡിക്കൽ ക്യാമ്പ് കഴിയുന്നത്ര പ്രയോജനപ്പെടുത്തണമെന്ന് കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു.