തിരുവനന്തപുരത്ത് ബ്രൂസല്ലോസിസ് സ്ഥിതീകരിച്ച സാഹചര്യത്തിൽ പാൽ സൊസൈറ്റികൾ കേന്ദ്രീകരിച്ച് സാമ്പിളുകൾ പരിശോധിക്കാൻ ഒരുങ്ങി മൃഗസംരക്ഷണ വകുപ്പ്. പാലിലൂടെയും,പാലുല്പന്നങ്ങളിലൂടെയും ബാക്ടീരിയ മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ളതിനാൽ തിളപ്പിക്കാതെയും പാസ്ചുറൈസ് ചെയ്യാതെയും ഇവ ഉപയോഗിക്കരുത് എന്ന് മൃഗസംരക്ഷണ വകുപ്പിന്റെ നിർദ്ദേശമുണ്ട്. കന്നുകാലികളുമായി അടുത്തിടപഴകുന്നവർ കരുതൽ പാലിക്കണം. രോഗബാധയുള്ള കന്നുകാലികളിൽ ഗർഭം അലസൽ രോഗലക്ഷണം ആകാമെന്നതിനാൽ മറുപ്പിള്ള, ഭ്രൂണം പോലെയുള്ള വസ്തുക്കൾ കയ്യുറ ഉപയോഗിച്ച് മാത്രം കൈകാര്യം ചെയ്യണം എന്നും നിർദ്ദേശം ഉണ്ട്.