കുഞ്ഞുങ്ങള്‍ ജനിച്ചുകഴിഞ്ഞാല്‍ അച്ഛന്മാരിലും വരാമെന്നു പഠന റിപ്പോര്‍ട്ട്. 8 മുതല്‍ 13% വരെയുള്ള അച്ഛന്മാരില് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന് കാണാമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. യുഎസിലെ ‘യൂ ണിവേഴ്സിറ്റി ഓഫ് ഇലിനോയിസ് ഷിക്കാഗോ’യില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് പഠനത്തിന് പിന്നില്‍.അമ്മമാര്‍ക്ക് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന് ബാധിച്ചിട്ടുണ്ടോയെന്നത് മനസിലാക്കാന്‍ ഏതെല്ലാം ഉപാധികളാണോ ഉപയോഗിക്കുന്നത്, അവ ഉപയോഗിച്ചാണ് ഗവേഷകര്‍ അച്ഛന്മാരെയും പഠനത്തിന് വിധേയരാക്കിയത്. പഠനത്തില്‍ പങ്കെടുത്ത മുപ്പത് ശതമാനം പുരുഷന്മാര്ക്കും പോസ്റ്റ്പാര്‍ട്ടം ഡിപ്രഷ നുള്ളതായി ഗവേഷകര്‍ സ്ഥിരീകരിച്ചു. ജാതി, വംശീയ വേര്‍തിരിവ്, സാമ്പത്തിക പ്രശ്നങ്ങള്‍ തുടങ്ങിയവ അച്ഛന്മാരുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് പഠനം പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.