ഇന്ത്യയിൽ ടൈഫോയ്ഡ് പനിക്ക് നിലവിൽ പരിശോധനകൾ കാര്യക്ഷമമല്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. മരുന്നുകളിൽനിന്ന് പ്രതിരോധം നേടുന്ന കീടാണുക്കൾ ശക്തിപ്രാപിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ കൂടുതൽ ഫലപ്രദമായ പരിശോധനാസംവിധാനങ്ങളും മരുന്നുകളും കണ്ടെത്താൻ മരുന്നുകമ്പനികൾക്കും ഗവേഷണസ്ഥാപനങ്ങൾക്കും ഐ.സി.എം.ആർ. നിർദേശം നൽകി.നിലവിലെ ടൈഫോയ്ഡ് പരിശോധനകളായ വൈഡൽ ടെസ്റ്റ്, ടൂബെക്സ്, ടൈഫിഡോട്ട്, ടെസ്റ്റ്-ഇറ്റ് പരിശോധനകളിൽ കാര്യക്ഷമത കുറവാണെന്ന് ഐ.സി.എം.ആർ. വിലയിരുത്തുന്നു. ടൈഫോയ്ഡ് രോഗങ്ങൾക്ക് നൽകുന്ന അമിത അളവിലുള്ള ആന്റിബയോട്ടിക്കുകൾ രോഗാണുക്കൾ പ്രതിരോധിക്കുകയാണെന്നും ഐ.സി.എം.ആർ കൂട്ടിച്ചേർത്തു.