കോവിഡിനേക്കാള്‍ മാരകവും വ്യാപനശേഷിയും ഉണ്ടായേക്കാവുന്ന അടുത്ത മഹാമാരി

കോവിഡിനേക്കാള്‍ മാരകവും വ്യാപനശേഷിയും ഉണ്ടായേക്കാവുന്ന അടുത്ത മഹാമാരിയെ നേരിടാന്‍ ലോകരാജ്യങ്ങള്‍ സജ്ജരാകണമെന്ന് ലോകാരോഗ്യ സംഘടന. ഡിസീസ് എക്‌സ് എന്നു വിളിപ്പേരുള്ള അജ്ഞാതരോഗത്തിന് കോവിഡിനേക്കാള്‍ പ്രഹരശേഷി ഉണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ കണക്കുകൂട്ടല്‍. 76-ാമത് ആഗോള ആരോഗ്യ സഭയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് ഇക്കാര്യം പറഞ്ഞത്.ആഗോളതലത്തില്‍ തന്നെ പടര്‍ന്നുപിടിച്ചേക്കാവുന്ന ഈ രോഗം വൈറസോ ബാക്ടീരിയയോ ഫംഗസോ വഴി പടരുന്നത് ആകാമെന്നാണ നിഗമനം.ഡിസീസ് എക്‌സ്, മീസില്‍സ് പോലൊരു പകര്‍ച്ചവ്യാധിയും എബോള പോലെ മരണനിരക്കും ഉള്ളതാണെങ്കില്‍ സ്ഥിതി ഗൗരവകരമാകുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.