ന്യൂ ഡൽഹി: രാജ്യമെമ്പാടും വൃത്തിയുള്ളതും സുരക്ഷിതവുമായ ഭക്ഷ്യവീഥികള്‍ ഒരുക്കാന്‍ പദ്ധതിയിട്ട് കേന്ദ്ര സര്‍ക്കാര്‍. പദ്ധതിയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലായി 100 ഭക്ഷ്യവീഥികള്‍ ആദ്യഘട്ടത്തില്‍ സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ദേശീയ ആരോഗ്യ ദൗത്യം, ഭവന, നഗരകാര്യ മന്ത്രാലയവുമായി യോജിച്ച് എഫ്എസ്എസ്എഐയുടെ സാങ്കേതിക പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യത്തെ ജനങ്ങള്‍ക്ക് സുരക്ഷിതമായ ഭക്ഷണരീതികള്‍, ഭക്ഷ്യസുരക്ഷ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പ്രാദേശിക ഭക്ഷ്യ ബിസിനസുകളുടെ ശുചിത്വ വിശ്വാസ്യത മെച്ചപ്പെടുത്തുകയും പ്രാദേശിക തൊഴില്‍, ടൂറിസം, സമ്പദ് വ്യവസ്ഥ എന്നിവ വര്‍ദ്ധിപ്പിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.