തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവർഷമെത്തിയതോടെ ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപകമായി പടരുന്നതായി റിപ്പോർട്ട്. എറണാകുളം, കൊല്ലം ജില്ലകളിലാണു ഡെങ്കിപ്പനി വ്യാപനം കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈവർഷം ഇതുവരെ എലിപ്പനിയും ഡെങ്കിപ്പനിയും ബാധിച്ച് ആകെ 68 പേർ മരിച്ചു. സംസ്ഥാനത്ത് ഡെങ്കിപ്പനി സംശയത്തോടെ ഇതുവരെ 4,939 പേർ ചികിത്സ തേടി. ഇതിൽ 1,805 പേർക്ക് രോഗം സ്ഥിരീകരിച്ചു.