ഷാങ്ഗായി: 2030 ആകുമ്പോഴേക്കും ലോകത്ത് പക്ഷാഘാതം വന്ന് മരിക്കുന്നവരുടെ എണ്ണം 50 ലക്ഷമായി വർധിക്കുമെന്ന് പഠനം. ചൈനയിലെ ഷാങ്ഗായിയിലുള്ള ടോങ്ജി യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ജീവിത ശൈലിയിലെ പ്രശ്നങ്ങളാണ് സ്ട്രോക്കിനു പിന്നിലെ പ്രധാന കാരണമെന്ന് ഗവേഷകർ പറയുന്നു. 1990 മുതല്‍ 2019 വരെയുള്ള ഗ്ലോബല്‍ ഹെല്‍ത്ത് ഡേറ്റയിലെ വിവരങ്ങളാണ് പഠനത്തിനായി ഉപയോഗിച്ചത്. ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തില്‍ 2020-2030 വര്‍ഷങ്ങളിലെ പക്ഷാഘാത കണക്കുകള്‍ ഗവേഷകര്‍ കണ്ടെത്തുകയായിരുന്നു. ‘ന്യൂറോളജി’ എന്ന മെഡിക്കല്‍ ജേണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.