ജനീവ: മാസം തികയും മുൻപ് കുഞ്ഞുങ്ങൾ ജനിക്കുന്നതിൽ ഇന്ത്യ അഞ്ചാം സ്ഥാനതെന്നു ലോകാരോഗ്യ സംഘടന. ലോകത്ത് ഓരോ രണ്ട് സെക്കന്റിലും മാസം തികയാതെ ഒരു കുഞ്ഞ് ജനിക്കുന്നതായും ഓരോ 40 സെക്കന്റിലും ഇത്തരത്തിൽ ജനിക്കുന്ന ഒരു കുഞ്ഞ് മരിക്കുന്നതായും ലോകാരോഗ്യ സംഘടനയുടെ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരത്തിലുള്ള ജനനങ്ങള്‍ ശിശു മരണ സാധ്യത വര്‍ധിപ്പിക്കുന്നതായി ലോകാരോഗ്യ സംഘടനയും യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട് ആന്‍ഡ് പാര്‍ട്ട്ണര്‍ഷിപ്പ് ഫോര്‍ മാറ്റേണല്‍, ന്യൂബോണ്‍ ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്തും ചേര്‍ന്ന് പുറത്തിറക്കിയ റിപ്പോര്‍ട്ടിൽ പറയുന്നു. 13.4 ദശലക്ഷം കുഞ്ഞുങ്ങളാണ് 2020ല്‍ മാസം തികയാതെ ജനിച്ചത്. ഇതില്‍ 10 ലക്ഷം കുഞ്ഞുങ്ങള്‍ മരണപ്പെട്ടു. ഇന്ത്യയിൽ മാസം തികയാതെയുള്ള ശിശുജനനങ്ങളില്‍ 16 ശതമാനവും പശ്ചിമബംഗാളിലാണ് റിപ്പോർട്ട് ചെയ്തത്.