ഇന്ത്യയടക്കമുള്ള മൂന്ന് രാജ്യങ്ങളില്‍ കുട്ടികള്‍ക്ക് നല്‍കുന്ന പ്രതിരോധ കുത്തിവെപ്പിൽ വിശ്വാസം വര്‍ധിച്ചതായി യൂണിസെഫ് റിപ്പോര്‍ട്ട്

ന്യൂയോർക്ക് : ഇന്ത്യയടക്കമുള്ള മൂന്ന് രാജ്യങ്ങളില്‍ കുട്ടികള്‍ക്ക് നല്‍കുന്ന പ്രതിരോധ കുത്തിവെപ്പിൽ വിശ്വാസം വര്‍ധിച്ചതായി യൂണിസെഫ് റിപ്പോര്‍ട്ട്. 55 രാജ്യങ്ങളെ പഠന വിധേയമാക്കിയത്തിൽ ഇന്ത്യയ്ക്ക് പുറമേ ചൈനയിലും മെക്സിക്കോയിലും മാത്രമാണ് കോവിഡ് മഹാമാരിക്ക് ശേഷം കുട്ടികളിലെ പ്രതിരോധ കുത്തിവയ്പ്പിനോടുള്ള വിശ്വാസം വര്‍ധിച്ചതെന്ന് യൂണിസെഫ് കണ്ടെത്തി. കൊറിയ, ജപ്പാന്‍, പാപ്പുവ ന്യൂ ഗിനിയ, ഘാന, സെനഗല്‍ അടക്കം 52 രാജ്യങ്ങളില്‍ പ്രതിരോധ കുത്തിവയ്പ്പിനോടുള്ള ജനങ്ങളുടെ വിശ്വാസം കുറഞ്ഞതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.