മലിനജലത്താൽ പൊറിതിമുട്ടി ചിറ്റൂർ നിവാസികൾ

കൊല്ലം: കൊല്ലം ചിറ്റൂരിൽ കെ എം എം എൽ കമ്പനിയിൽ നിന്നുമുള്ള മലിനജലത്താൽ പൊറിതിമുട്ടി ചിറ്റൂർ നിവാസികൾ. അതിജീവനത്തിനായുള്ള സമരത്തിനൊരുങ്ങുകയാണ് പ്രദേശവാസികൾ. ആസിഡ് ഗ്രാമം എന്ന് അറിയപ്പെടുന്ന ചിറ്റൂരിൽ ഭൂരിപക്ഷമാളുകളും ഇന്ന് ചർമരോഗങ്ങളും അർബുദവും പിടിപെട്ട് ചികിത്സയിലാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യൂന്നു. ചിറ്റൂർ മേഖലയിലെ പ്രദേശങ്ങൾ വിലയ്ക്കു വാങ്ങുന്നതിനു കെഎംഎംഎൽ കമ്പനി സന്നദ്ധമാണെന്ന് സർക്കാർ അറിയിച്ചെങ്കിലും തുടർ നടപടികളൊന്നും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് സമരം . കരിമണൽ സംസ്കരണ സ്ഥാപനമായ കെഎംഎംഎലിന്റെ ഭൂമിക്കടിയിലെ സംഭരണിയിൽനിന്ന് തൊണ്ണൂറുകളുടെ തുടക്കത്തിൽ അയേൺ ഓക്സൈഡ് ചോർന്നതോടെയാണ് ചിറ്റൂരിൽ ആസിഡിന്റെ അമ്ലത നിറഞ്ഞത്.