കോവിഡ് ബാധിതർക്ക് രോഗമുക്തിക്ക് ശേഷവും ആറു മാസം മുതൽ ഒരു വർഷം വരെ തുടർച്ചയായ നെഞ്ചു വേദനയ്ക്ക് സാധ്യതയുള്ളതായി പഠനം

Woman suffering respiration problems

ഡൽഹി: കോവിഡ് ബാധിതർക്ക് രോഗമുക്തിക്ക് ശേഷവും ആറു മാസം മുതൽ ഒരു വർഷം വരെ തുടർച്ചയായ നെഞ്ചു വേദനയ്ക്ക് സാധ്യതയുള്ളതായി പഠനം. അമേരിക്കയിലെ സാൾട്ട് ലേക്ക് സിറ്റിയിലുള്ള ഇന്‍റർമൗണ്ടൻ ഹെൽത്തിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. ഹ‍ൃദ്രോഗ സംബന്ധമായ ലക്ഷണങ്ങൾക്കായി 150000 പേരുടെ ഡേറ്റ ഗവേഷകർ പരിശോധിച്ചു. മൂന്ന് സംഘങ്ങളായി ഇവരെ തരംതിരിച്ചാണ് പഠനം നടത്തിയത്. 18 ന് മുകളിൽ പ്രായമുള്ള കോവിഡ് പോസിറ്റീവ് ആയിരുന്നവർ ആദ്യ ഗ്രൂപ്പിലും കോവിഡ് നെഗറ്റീവ് ആയവർ രണ്ടാമത്തെ ഗ്രൂപ്പിലും ഉൾപ്പെടുന്നു. കോവിഡ് കാലത്തിന് മുൻപുള്ള കാലഘട്ടത്തിൽ പരിശോധിക്കപ്പെട്ട രോഗികളുടെ വിവരങ്ങൾ കൺട്രോൾ ഗ്രൂപ്പായും ഉപയോഗിച്ചു. ഇതിൽ നിന്ന് കോവിഡ് പോസിറ്റീവ് ആയവർക്ക് ആറ് മാസം മുതൽ ഒരു വർഷം വരെ തുടർച്ചയായി നെഞ്ചുവേദന അനുഭവപ്പെടുന്നതിന്‍റെ സാധ്യത അധികമാണെന്ന് കണ്ടെത്തി. ഇത് രോഗികളിൽ ഹൃദ്രോഗ സംബന്ധമായ പ്രശ്നങ്ങൾ തുടർന്നും ഉണ്ടാകാനുള്ള സാധ്യതകൾ ഏറെ ആണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.