കേരളത്തിലെ സർവ്വകലാശാലകളിൽ ആർത്തവകാല അവധി പ്രഘ്യാപിച്ചത് അന്താരാഷ്ട്ര തലത്തിൽ ചർച്ചയായിരുന്നു. ഇപ്പോൾ ആർത്തവ അവധിയുമായി ഒരു യൂറോപ്യൻ രാജ്യം രംഗത്തെത്തിയിരിക്കുകയാണ്. ആർത്തവ അവധി അവകാശമാക്കി നിയമം പാസാക്കിയിരിക്കുകയാണ് യൂറോപ്യൻ രാജ്യമായ സ്പെയിൻ. ഇത് വനിത മുന്നേറ്റത്തിന്റെ ചരിത്രപരമായ നിമിഷമെന്ന് സ്പെയിൻ മന്ത്രി ഐറിൻ മൊണ്ടേറോ പറഞ്ഞു. ജപ്പാൻ, ഇന്തോനേഷ്യ, സാംബിയ തുടങ്ങിയ രാജ്യങ്ങളാണ് നിലവിൽ ആർത്തവകാലത്ത് ശമ്പളത്തോടെയുള്ള അവധി നിയമവിധേയമാക്കിയിരിക്കുന്നത്. ഈ പട്ടികയിലാണ് ആദ്യ യൂറോപ്യൻ രാജ്യവും ഇടംപിടിക്കുന്നത്.