ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് മുല്ലപ്പെരിയാർ ഡാമിന്റെ ഒരു ഷട്ടർ 30 സെന്റിമീറ്റർ ഉയർത്തി. 397 ക്യുസെക്സ് ജലമാണ് പുറത്തുവിടുന്നത്. പുതിയ റൂൾ കർവ് വന്നതിനു പിന്നാലെ ഇന്നലെ ഷട്ടർ അടച്ചിരുന്നു. എന്നാൽ ജലനിരപ്പ് കൂടിയതിനാലാണ് ഷട്ടറുകൾ വീണ്ടും ഉയർത്തിയത്.
പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടറുടെ നിർദേശമുണ്ട്. 141.40 അടിയാണ് ഡാമിലെ നിലവിലെ ജലനിരപ്പ്. ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ച സാഹചര്യത്തിൽ ജലനിരപ്പ് ഈ അളവിൽ ക്രമീകരിക്കുന്നതിനായാണ് ഷട്ടർ ഉയർത്തിയത്.