ഫ്‌ലൂ വാക്‌സിൻ ക്യാമ്പയിന് അബുദാബിയിൽ തുടക്കമായി

ഫ്‌ലൂ വാക്‌സിൻ ക്യാമ്പയിന് അബുദാബിയിൽ തുടക്കമായി. അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനിയാണ് ആരോഗ്യസുരക്ഷ ഉറപ്പാക്കാന്‍ വര്‍ഷംതോറും നടത്തി വരുന്ന ഫ്‌ലൂ വാക്‌സിന്‍ ക്യാമ്പയിനിന് ഈ വർഷം തുടക്കമിട്ടത്. അബുദബി, അല്‍ ഐന്‍, അല്‍ ദഫ്ര എന്നിവിടങ്ങളിലെ സെഹയുടെ ആരോഗ്യ കേന്ദ്രങ്ങളിലും കൊവിഡ് 19 ഡ്രൈവ് ത്രൂ സര്‍വീസ് സെന്ററുകളിലും ഫ്‌ലൂ വാക്‌സിന്‍ ലഭ്യമാണ്. 50 വയസ്സിന് മുകളിലുള്ളവര്‍, 18 വയസ്സിന് താഴെയുള്ളവര്‍, ഗര്‍ഭിണികള്‍, ഭിന്നശേഷിക്കാര്‍, ഗുരുതര രോഗമുള്ളവര്‍, തിഖ കാര്‍ഡ് ഉടമകള്‍, ഹജ്ജ്-ഉംറ തീര്‍ത്ഥാടകര്‍ എന്നിവര്‍ക്ക് ഫ്‌ലൂ വാക്‌സിന്‍ സൗജന്യമാണെന്ന് അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനി (സെഹ) അറിയിച്ചു. ബാക്കിയുള്ളവരിൽ നിന്ന് 50 ദിർഹമാണ് വാക്‌സിന് ഈടാക്കുക.

കൃത്യമായ ഇടവേളകളിലുള്ള വാക്‌സിനേഷന്‍ ഗുരുതര രോഗങ്ങളും ആശുപത്രി വാസവും തടയുമെന്ന് സെഹ ആക്ടിങ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. നൂറ അല്‍ ഗൈതി പറഞ്ഞു. 80050 എന്ന സെഹ നമ്പറില്‍ ബന്ധപ്പെട്ടോ സെഹയുടെ ആപ്ലിക്കേഷന്‍ ഉപയോഗിച്ചോ ഫ്‌ലൂ വാക്‌സിൻ ബുക്ക് ചെയ്യാവുന്നതാണ്. വീടുകളിൽ നേരിട്ടെത്തി വാക്‌സിൻ നൽകുന്നതിന്
027116091 (അബുദാബി), 027111502(അല്‍ ഐന്‍) എന്നീ നമ്പറുകളില്‍ ബുക്ക് ചെയ്യണം. 350 ദിർഹമാണ് ഇതിനായി ഈടാക്കുന്നത്