സെപ്റ്റംബർ 27ലെ ഭാരത് ബന്ദ് സംസ്ഥാനത്ത് ഹർത്താലായി ആചരിക്കാൻ തീരുമാനം. പത്ത് മാസമായി കർഷകർ നടത്തുന്ന സമരങ്ങൾക്ക് പരിഹാരമുണ്ടാക്കാത്ത കേന്ദ്രസർക്കരിന്റെ നിലപാടിനെതിരെയാണ് ബന്ദ് നടത്തുന്നത്. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ ഹർത്താൽ ആചാരിക്കാൻ സംയുക്ത ട്രേഡ് യൂനിയൻ സമിതി തീരുമാനിച്ചു.
അവശ്യ സർവീസുകളായ പത്രം, പാൽ, ആംബുലൻസ്, മരുന്ന് വിതരണം, ആശുപത്രി സേവനം, വിവാഹം, രോഗികളുടെ അവശ്യ യാത്രകൾ തുടങ്ങിയവയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടും വാഹനങ്ങൾ നിരത്തിലിറക്കാതെയും ഹർത്താൽ വിജയകരമാക്കാൻ സഹകരിക്കണമെന്ന് സംയുക്ത ട്രേഡ് യൂനിയൻ സമിതി അഭ്യർത്ഥിച്ചു.