പാരിസ്: അർജന്റീന ഇതിഹാസം ലയണൽ മെസ്സിയുടെ പി.എസ്.ജി കുപ്പായത്തിലുള്ള ഫ്രഞ്ച് ലീഗ് അരങ്ങേറ്റം ഇന്നുണ്ടാകുമോയെന്ന ആകാംക്ഷയിലാണ് കായിക ലോകം. ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടരയ്ക്ക് സ്‌ട്രൈസ്ബർഗിനെയാണ് പിഎസ്ജി നേരിടുന്നത്. കോവിഡ് വ്യാപാരം നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ മത്സരം കാണാനായി കാണിക്കൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. ജൂലൈ പത്തിന് ബ്രസീലിനെതിരെ കോപ അമേരിക്ക ഫൈനലിലാണ് മെസ്സി അവസാനമായി കളിച്ചത്.
ബാഴ്‌സലോണക്കുവേണ്ടി കഴിഞ്ഞ രണ്ടു പതിറ്റാണ്ട് പന്തു തട്ടിയ ശേഷമാണ് മെസ്സി കഴിഞ്ഞ ദിവസം പിഎസ്ജിയുമായി കരാറിലെത്തിയത്. ബാഴ്‌സക്കായി പത്ത് ലാ ലീഗ ടൈറ്റിലുകളും നാല് ചാമ്പ്യൻസ് ലീഗ് കിരീടവും മെസ്സി നേടിയിട്ടുണ്ട്. മെസ്സിയുടെ വരവോടെ വൻ പ്രതീക്ഷയിലാണ് പി.എസ്.ജി. മെസ്സിക്കൊപ്പം നെയ്മർ, കിലിയൻ എംബാപ്പെ എന്നിവരാണ് മുൻനിരയിലുണ്ടാകുക.
സെർജിയോ റാമോസ്, അഷ്‌റഫ് ഹാകിമി, ഗോൾകീപ്പർ ഡോണറുമ്മ, ജോർജിനിയോ വൈനാൾഡം തുടങ്ങിയ താരങ്ങളും ഈ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബിലെത്തിയിരുന്നു.