ഒമാനിൽ സമ്പൂർണ്ണ ലോക്ക്ഡൗണിൽ അടിസ്ഥാന സേവനങ്ങൾ ഉറപ്പു വരുത്തുന്നതിനും അടിയന്തിര യാത്രാനുമതികൾ നല്കുന്നതിനുമായി ജോയിന്റ് ഓപ്പറേഷൻ സെന്റർ പ്രവർത്തനമാരംഭിച്ചു. അടിയന്തിര യാത്ര അനുമതികൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി 1099 എന്ന നമ്പറിലൂടെ ഓപ്പറേഷൻ സെന്ററുമായി ബന്ധപ്പെടാൻ സാധിക്കും. റോയൽ ഒമാൻ പോലീസ്, ഹെൽത്ത് കെയർ, ടൂറിസം, നഗരസഭ, വാട്ടർ റിസോഴ്സ്, കമ്മ്യൂണിക്കേഷൻസ് ആൻറ് ഇൻഫോർമേഷൻ ടെക്നോളജി, വാണിജ്യം, വ്യവസായം, കൃഷി, ഫിഷറീസ് വിഭാഗങ്ങളുടെ പ്രതിനിധികൾ അടങ്ങിയതാണ് ജോയിന്റ് ഓപ്പറേഷൻ സെന്റർ.
വിമാന യാത്രയ്ക്ക് ലോക്ക്ഡൗൺ ദിവസങ്ങളിൽ തടസങ്ങളുണ്ടാകില്ലെന്ന് ഒമാൻ എയർപോർട്ട് അറിയിച്ചു. മസ്ക്കറ്റ് വിമാനത്താവളത്തിലെ കോവിഡ് പരിശോധന കേന്ദ്രം ലോക്ക്ഡൗൺ ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കും. ഇവിടെ യാത്രക്കാർ യാത്രാ രേഖകൾ സമർപ്പിക്കണം.