ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 23077 ആയി. 17610 പേർ രാജ്യത്ത് ഇപ്പോൾ ചികിത്സയിലാണ്. രാജ്യത്ത് ആകെയുള്ള 23077 രോഗബാധിതരിൽ 4748 പേർ രോഗമുക്തി നേടി. 718 പേർ ഇതുവരെ മരണമടഞ്ഞു.
രാജ്യത്തെ രോഗബാധിതരുടെ എണ്ണത്തിൽ മഹാരാഷ്ട്രയാണ് മുന്നിൽ നിൽക്കുന്നത്. 6430 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 283 മരണവും മഹാരാഷ്ട്രയിൽ മാത്രം റിപ്പോർട്ട് ചെയ്തു. രോഗബാധിതരുടെ എണ്ണത്തിലും മരണ നിരക്കിലും ഗുജറാത്താണ് രണ്ടാമത്. 2624 പേർക്കാണ് ഗുജറാത്തിൽ രോഗംപിടിപ്പെട്ടത്. 112 പേർ മരിച്ചു. 258 പേർ രോഗമുക്തി നേടി.
ഡൽഹിയിൽ 2376 പേർക്ക് രോഗം സ്ഥിരീകരിച്ചു. 50 മരണം റിപ്പോർട്ട് ചെയ്തു. 808 പേർ സുഖം പ്രാപിച്ചു. രാജസ്ഥാനിൽ 1964, മധ്യപ്രദേശ് 1699, തമിഴ്നാട് 1683, ഉത്തർ പ്രദേശ് 1510 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. 7 സംസ്ഥാനങ്ങളിൽ ഓരോന്നിലും 1500 ഇൽ കൂടുതൽ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബാക്കി സംസ്ഥാനങ്ങളിൽ ആയിരത്തിൽ താഴെയുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മിസോറാമിൽ ഒരു കേസ് മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളു. അരുണാചൽ പ്രദേശിൽ നിലവിൽ പോസിറ്റീവ് കേസുകൾ ഒന്നും തന്നെ ഇല്ല.
രോഗമുക്തിനേടിയവരുടെ നിരക്കിൽ മുന്നിൽ നിൽക്കുന്നത് കേരളം ആണ്. 447 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 324 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. മൂന്ന് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.