ക്രൈം ത്രില്ലെർ സിനിമകൾ ഇഷ്ടപ്പെടുന്നവർ തിയറ്ററിൽ തന്നെ പോയി കണ്ടിരിക്കേണ്ട ചിത്രമാണ് ഫോറൻസിക്. മലയാളത്തിൽ ഇതുവരെ ഇറങ്ങിയ ക്രൈം ത്രില്ലെർ സിനിമകളിൽ വെച്ച് അഞ്ചാം പാതിരായും ഫോറെൻസിക്കും തിരക്കഥയിലും രംഗങ്ങളിലും മറ്റു മലയാള ക്രൈം ത്രില്ലെർ സിനിമകിൽ നിന്നും തികച്ചും വേറിട്ട് നില്കുന്നു.
അഞ്ചാം പാതിരയിൽ പോലീസ് ഉദ്യോഗസ്ഥരുടെ കൊലപാതക പരമ്പരയുടെ അന്വേഷണമാണ് നടക്കുന്നതെങ്കിൽ ഫോറെൻസികിൽ അഞ്ചും ആറും വയസുള്ള കുട്ടികളെ കൊലപ്പെടുത്തുന്ന സീരിയൽ കില്ലറുടെ പിന്നാലെയാണ് നായകന്റെ അന്വേഷണം. അഞ്ചാം പാതിരയിൽ ഒരു സൈക്കോളജിസ്റ്റിന്റെ വേഷത്തിൽ കുഞ്ചാക്കോ എത്തുമ്പോൾ ഫോറെൻസികിൽ ഫോറൻസിക് ഉദ്യോഗസ്ഥനായാണ് ടോവിനോ അഭിനയിക്കുന്നത്. സാധാരണ സിനിമകളിൽ ഫിംഗർപ്രിന്റും തലമുടിയും ഫോറൻസിക് ടെസ്റ്റിന് വിധേയമായി എന്നാണ് നമ്മൾ മനസിലാക്കാറുള്ളത്. പലപ്പോഴും ഫോറൻസിക് ടെസ്റ്റ് എന്നാൽ ഫിംഗർപ്രിന്റിന് വേണ്ടിയുള്ളതാണെന്നും വരെ സിനിമകളിൽ നിന്ന് നമ്മൾ മനസിലാക്കിയിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഫോറെൻസിക്കും ശാസ്ത്രീയ രീതിയും എത്രത്തോളം കുറ്റാന്വേഷണങ്ങളിൽ ഉപകാരപ്പെടുത്താം എന്നുള്ളതിന് സാധാരണക്കാർക്ക് വേറിട്ട ഒരു കാഴ്ചാനുഭവം സമ്മാനിക്കുകയാണ് ഫോറൻസിക് എന്ന സിനിമ ചെയ്യുന്നത്.
അഞ്ചാം പാതിരാ ശ്വാസമടക്കി പിടിച്ചിരുന്നു കാണേണ്ട സിനിമ തന്നെയാണ് എന്നതിൽ സംശയമില്ല. ട്വിസ്റ്റിലും ഫ്ലാഷ്ബാക്കിലുമെല്ലാം പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും ഞെട്ടിപ്പിക്കുകയും ചെയ്യുകയാണ് ഫോറൻസിക് എന്ന ചിത്രത്തിലും. സിനിമയുടെ തുടക്കത്തിൽ തന്നെ സീരിയൽ കില്ലേഴ്സ് എങ്ങനെയാണു കുറ്റകൃത്യത്തിലേക്ക് കടക്കുന്നതെന്നും അവരുടെ മനസ് അവർ ഇതിനായി എങ്ങനെ പാകപ്പെടുത്തിയെടുക്കുന്നു എന്നും അഞ്ചാം പാതിരയിലും ഫോറെൻസികിലും തുടക്കത്തിൽ തന്നെ വ്യക്തമാക്കുന്നുണ്ട്.
അഞ്ചാം പാതിരയിൽ വനിതാ പോലീസ് ഉദ്യോഗസ്ഥയെ സഹായിക്കാനായെത്തുന്ന സൈക്കോളജിസ്റ്റിനേയും ഫോറെൻസികിൽ ഐ.പി.എസ് ഉദ്യോഗസ്ഥയെ സഹായിക്കാനായെത്തുന്ന ഫോറൻസിക് വിദഗ്ദനെയുമാണ് നായക കഥാപാത്രം അവതരിപ്പിക്കുന്നത്.ഫോറെൻസികിൽ റിഥികയുടെ റോളിൽ മമതയും ശിഖയുടെ റോളിൽ റെബ മോനിക്കയും നല്ല പ്രകടനം കാഴ്ചവെച്ചു. അഞ്ചാം പാതിരയിൽ ഓരോ കഥാപാത്രത്തിനും അതിന്റെതായ ഇമ്പോർട്ടൻസും സ്പേസും നൽകുന്നു എന്നുള്ളതും പ്രത്യേകം എടുത്തു പറയേണ്ടത് തന്നെയാണ്.