തൃശൂർ മാളയിൽ പ്രകൃതിവിരുദ്ധ പീഡനത്തിന് ശ്രമിക്കവേ ആറുവയസ്സുകാരനെ മുക്കിക്കൊന്ന സംഭവത്തിൽ പ്രതി ജിജോയെ അറസ്റ്റ് ചെയ്തു. ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ സംഭവമായിരുന്നു ഇത്. തെളിവെടുപ്പിനിടെ നാട്ടുകാർ രോക്ഷാകുലമായ് വൈകാരികസംഭവങ്ങളാണ് അരാഗേറിയത് .വീടിന് സമീപത്തെ കുളത്തിൽ മരിച്ചനിലയിൽ ആയിരുന്നു കുട്ടിയെ കണ്ടെത്തിയത്. ഒരു കൂസലും ഇല്ലാതെയാണ് പ്രതി സംഭവങ്ങൾ പോലീസിനോടും മാധ്യമപ്രേവര്തകരോടും വിവരിക്കുന്നത്. വ്യാഴാഴ്‌ച വൈകീട്ട് ആറോടെ കുട്ടിയെ കാണാതായതിനെത്തുടർന്നു നടത്തിയ തിരച്ചിലിലാണ് രാത്രി ഒൻപതിന് കുളത്തിൽനിന്ന് മൃതദേഹം കിട്ടിയത്.
കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കാനുള്ള ശ്രമം ചെറുത്തതിനാൽ കുളത്തിൽ മുക്കിക്കൊന്നതായി യുവാവ് മൊഴി നൽകിയതായി റൂറൽ എസ്‌പി ബി. കൃഷ്ണകുമാർ വ്യക്തമാക്കി. പീഡന ശ്രമം അമ്മയോട് പറയുമെന്ന് കുട്ടി പറഞ്ഞതോടെയാണ് ഇയാള്‍ കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും പോലീസ് ചൂണ്ടിക്കാട്ടി. മൃതദേഹം കുഴിക്കാട്ടുശ്ശേരി മറിയംത്രേസ്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.