മലപ്പുറം ചട്ടിപ്പറമ്പില്‍ വീട്ടില്‍വെച്ചുള്ള പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തില്‍ ഭർത്താവ് സിറാജുദ്ധീൻ അറസ്റ്റിലായതായി റിപ്പോർട്ട്. കേസിൽ സിറാജുദ്ദീനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നതെന്ന് മലപ്പുറം എസ്പി ആർ.വിശ്വനാഥ് വ്യക്തമാക്കി. ഇയാൾക്കെതിരെ മനഃപൂർവമുള്ള നരഹത്യക്കുറ്റം, തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മരിച്ച അസ്മയുടെ ആദ്യ രണ്ട് പ്രസവം മാത്രമാണ് ആശുപത്രിയിൽ നടന്നത്. പ്രസവശേഷം രക്തസ്രാവം നിർത്താനാവാതെ പോയതാണ് മരണകാരണമായത്. നവജാത ശിശു എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കാലം എത്രയൊക്കെ പുരഗമിച്ചാലും നമ്മുടെ സാമൂഹിക സാമ്പത്തിക പശ്ചാത്തലകൾ എത്രയൊക്കെ മാറിയാലും ചില ആളുകൾ ഇപ്പോഴും പഴയ ചിന്താഗതികളിൽ തുടരുന്നു എന്നതിന് ഉത്തമ ഉദാഹരണം ആണ് മലപ്പുറത്തെ സംഭവം. സമൂഹ മാധ്യമങ്ങളിൽ ഈ സംഭവത്തെ പിന്തുണച്ചുകൊണ്ട് ഇപ്പോഴു പല ആളുകളും രംഗത് വന്നിരിക്കുന്നതാണ് ഏറ്റവും ദുഹകരമായ മറ്റൊരും അവസ്ഥ. ഈ അവസരത്തിൽ ഡോക്ടർ ലൈവ് മീഡിയയ്ക് ജനങ്ങളോട് പറയാനുള്ളത് ഒന്ന് മാത്രമാണ് നമ്മുടെ ആരോഗ്യ മേഖല ഓരോ നിമിഷവും വികസിച്ചുകൊണ്ടിരിക്കുകയാണ് നാം വിശ്വസിക്കേണ്ടത് അതിലാണ് മറിച് അന്ധ വിശ്വാസങ്ങളിലല്ല ജീവനാണ് ഏറ്റവും വലിയ സ്വത്ത്. ഇനിയും ഒരു അസ്മ ഉണ്ടാവാതിരിക്കട്ടെ സ്റ്റേ ഹെൽത്തി