കഷണ്ടിത്തലയ്ക്ക് വെയിലത്ത് പ്രത്യേകിച്ചൊന്നും സംഭവിക്കില്ലയെന്ന് വിദഗ്ധ ഡോക്ടർമാരുടെ ഉറപ്പ്. കാലങ്ങൾക്കൊണ്ട് ശരീരത്തിലെ മറ്റു ചർമഭാഗംപോലെ തന്നെ വെയിലേൽക്കാൻ പാകപ്പെട്ടതാണ് കഷണ്ടി. അതേസമയം ചൂടല്ലേ വിയർക്കുമെന്ന് കരുതി മൊട്ടയടിച്ചേക്കാമെന്ന് കരുതുന്നവർ സൂക്ഷിക്കണം. ചൂടുകാലത്ത് പെട്ടെന്ന് മുടിയില്ലാതാകുമ്പോൾ ചർമത്തിന് ചൂട് സഹിക്കാനാവില്ല. അതുകൊണ്ട് തന്നെ മൊട്ടയടിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്. മൊട്ടയടിച്ചവർക്ക് തൊപ്പി വെക്കാമെങ്കിലും ചൂടുകൂടുതാൽ അനുഭവപ്പെടും. ഏതുതരം വിഗ്ഗും തല വിയർപ്പിക്കും. കൂടാതെ വെയിലത്ത് തലയിൽ ചൂടുകൂടാൻ വിഗ്ഗ് കാരണമാകുന്നു. കഷണ്ടിയിൽ സങ്കടപ്പെടുന്നവരാണ് 99 ശതമാനംപേരും. അതിനോട് പൊരുത്തപ്പെടാൻ സമയമെടുക്കും. ചൂടത്ത് വിഗ്ഗ് വെക്കുന്നത് നല്ലതല്ല. എന്നാൽ മുടിവെച്ചുപിടിപ്പിക്കുന്നത് അത്ര കുഴപ്പമില്ല എന്ന് കോട്ടയം മെഡിക്കൽ കോളേജ്, റിട്ട. ചർമചികിത്സാവിദഗ്ധൻ, ഡോ. മോഹൻദാസ് വ്യക്തമാക്കി.