വീട്ടിൽവെച്ചുള്ള പ്രസവത്തിനിടെ യുവതി മരിച്ചതായി റിപ്പോർട്ട്

മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽവെച്ചുള്ള പ്രസവത്തിനിടെ യുവതി മരിച്ചതായി റിപ്പോർട്ട്. പ്രസവം വീട്ടിൽവെച്ച് നടത്തുന്നത് വലിയ അപകടമുണ്ടാകും. അഞ്ചാമത്തെ പ്രസവത്തിനിടെയാണ് പെരുമ്പാവൂർ സ്വദേശിയായ അസ്മ ഭർത്താവിന്റെ വീട്ടിൽവെച്ച് മരണപെട്ടത്. സംഭവത്തിൽ, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ആശുപത്രിയിൽ പോയി പ്രസവിക്കുന്നതിന് ഭർത്താവ് സിറാജ് എതിരായതോടെയാണു യുവതിക്ക് വീട്ടിൽ പ്രസവിക്കേണ്ടി വന്നത്. ആരോ​ഗ്യരം​ഗത്തെ വിദ​ഗ്ധരുടെ അഭിപ്രായം ഏത് സമയത്തും സങ്കീർണമായേക്കാവുന്ന ഒന്നാണ് പ്രസവമെന്നാണ്. പ്രസവം സുരക്ഷിതമാക്കാൻ ആശുപത്രിയിൽ തന്നെ പോകണം. ഏകദേശം 50 വർഷങ്ങൾക്കു മുമ്പ് വരെ ആശുപത്രി സൗകര്യങ്ങൾ കുറവായിരുന്ന കാലത്ത് പ്രസവം നടക്കുക പലപ്പോഴും വീടുകളിൽ ആയിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. പ്രസവിക്കുമ്പോൾ സംഭവിക്കാവുന്ന അപകടങ്ങൾ ശരിയായി കൈകാര്യം ചെയ്യാൻ വൈദ്യശാസ്ത്രത്തിനും ആശുപത്രി സംവിധാനങ്ങൾക്കും സാധിക്കുന്നു. ആശുപത്രികളിൽ അണുബാധ കൈകാര്യം ചെയ്യാൻ ഫലപ്രദമായ സംവിധാനങ്ങളുണ്ട്. എന്നാൽ വീട്ടിൽ പ്രസവിക്കുന്ന സാഹചര്യത്തിൽ ഇത്തരം സങ്കീർണതകൾ ഒഴിവാക്കാൻ പലപ്പോഴും സാധിക്കാതെ വരുന്നതാണ് ദുരന്തങ്ങൾക്ക് കാരണമാകുന്നത്..